TRENDING:

അഞ്ചു വർഷം മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും

Last Updated:

2017ലാണ് കേസിനാസ്പദമായ സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പുതുശ്ശേരിയിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വയോധികന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കഞ്ചിക്കോട് ചുള്ളിമട സ്വദേശി 69കാരനായ കുമാരനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴ തുക ഇരയ്ക്ക് നൽകണം. അല്ലാത്ത പക്ഷം രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ്  ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
പ്രതി കുമാരൻ
പ്രതി കുമാരൻ
advertisement

2017 സ്കൂൾ വേനലവധി കാലത്താണ് കേസിനാസ്പദമായ സംഭവം. പ്രതി മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് ചുള്ളിമട പടിഞ്ഞാറെക്കാട്  എന്ന സ്ഥലത്ത് തെങ്ങിൻ തോട്ടത്തിനടുത്തുള്ള കനാലിലടുത്ത് കൂട്ടികൊണ്ടു പോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അന്നത്തെ വാളയാർ സബ് ഇൻസ്പെക്ടർ ആയിരുന്ന പ്രതാപ് എ. രജിസ്റ്റർ ചെയ്ത കേസ്, കസബ ഇൻസ്പെക്ടർ ഹരിപ്രസാദ് ആർ. അന്വേഷിച്ച് കുറ്റപത്രം സമർപിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ASI സതി, വാളയാർ പോലീസ് സറ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ ഏകോപ്പിച്ചു.

advertisement

Also read: ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരിക്ക് നേരേ ലൈംഗികാതിക്രമം; 62കാരനായ അധ്യാപകന് ഏഴ് വർഷം തടവ്

കണ്ണൂർ: വീട്ടിലെ ട്യൂഷന്‍ സെന്ററില്‍വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ പി വി സതീഷ്‌കുമാറിനെ(62) ആണു തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്.

advertisement

2017 ഓഗസ്റ്റ് 20 ന് രാവിലെയായിരുന്നു സംഭവം. അധ്യാപകന്റെ വീട്ടിലെ ട്യൂഷന്‍ കഴിഞ്ഞ് പോകാന്‍ നേരം പെണ്‍കുട്ടിയുടെ ശരീരത്തില്‍ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്. അശ്ലീല ഭാഷയില്‍ സംസാരിച്ചതായും പരാതിയിലുണ്ട്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്‍ കൂടിയാണ് പ്രതി. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. ‌

Summary: An elderly man was awarded life time and a penalty of Rs two lakhs for molesting minor. The incident occurred in 2017 when the accused invited the girl child to an unoccupied space promising candy and exploited her sexually. The fast Track Special court in Palakkad had pronounced the verdict against the accused. On failing to pay fine, he must face a jail term for another two years

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചു വർഷം മുൻപ് പതിനൊന്നുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും
Open in App
Home
Video
Impact Shorts
Web Stories