സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് ശിവശങ്കറിന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് വിശദീകരിക്കുന്നത്. ശിവശങ്ഖറിനെ കൂടാതെ സ്വപ്നയെയും ശരത്തിനെയും ഏഴു ദിവസം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read ശിവശങ്കർ രഹസ്യമായി ഉപയോഗിച്ച രണ്ടാമത്തെ ഫോണും കണ്ടെത്തി; മൂന്നാമത്തേതിനായി അന്വേഷണം
സ്വപ്നയും ശരത്തും ഖാലിദും ചേർന്ന് ഒരു കോടി 90 ലക്ഷം രൂപയുടെ ഡോളർ വിദേശത്തേക്കു കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ശിവശങ്കറിനെ ഈ കേസിൽ പ്രതി ചേർത്തിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തപ്പോൾ ഡോളർ കടത്തിൽ ശിവശങ്കറിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
advertisement
ഇതിനിടെ എം. ശിവശങ്കർ മൂന്ന് ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കണ്ടെത്തിയെങ്കിലും ഒരെണ്ണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഫോണിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണ സംഘങ്ങൾ ഇതിനകം ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ടെടുത്ത ഫോണിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാനായി സിഡാക്കിനെ ഏൽപിക്കും.