News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 27, 2020, 7:02 AM IST
എം. ശിവശങ്കർ
എം. ശിവശങ്കറിന് ജയിലിൽ പേനയും പേപ്പറും നൽകാൻ കോടതി നിർദേശം. ബന്ധുക്കളെ വീഡിയോ കോൾ ചെയ്യാനും അനുമതി. കുടുംബാംഗങ്ങളെ കാണാനും എറണാകുളം സെഷൻസ് കോടതി അനുവാദം നൽകി. ശിവശങ്കർ സമർപ്പിച്ച അപേക്ഷയിൻമേലാണ് കോടതി നടപടി. കാക്കനാട് ജയിൽ സുപ്രണ്ടിനാണ് കോടതി നിർദേശം നൽകിയത്.
കസ്റ്റംസ് കസ്റ്റഡിക്ക് ശേഷം ജയിലിലെത്തുമ്പോൾ ഇവ അനുവദിക്കണം.
എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിൽ റിമാന്റിൽ കഴിയുന്ന ശിവശങ്കറിനെ കഴിഞ്ഞ ദിവസമാണ് കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലവധി തീർന്ന് തിരികെ കാക്കനാട് ജില്ലാ ജയിലിൽ എത്തുമ്പോൾ ശിവശങ്കറിനെ വീഡിയോ കോൾ വിളിക്കാൻ അനുവദിക്കണം. ഭാര്യ മകൻ അച്ഛൻ എന്നിവരെ വിളിക്കാനാണ് അനുമതി. സഹോദങ്ങൾക്കും അഭിഭാഷകനും ജയിലിൽ സന്ദർശനവും അനുവദിക്കണം.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തത് കസ്റ്റംസ് ആണ്.
Published by:
user_57
First published:
November 27, 2020, 7:01 AM IST