2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ഈ സമയം ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലായെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി.
Also Read- Malappuram | മലപ്പുറത്ത് പതിനാലുകാരിയെ ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ
advertisement
എന്നാല്‍ കുട്ടിയെ പല തവണ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇത് ചോദിക്കാന്‍ എത്തിയ പെണ്‍ക്കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു.
ഒടുവില്‍ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതിതന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്.
Also Read- പാലക്കാട് ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി
സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്. കുട്ടിക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.