Hawala പാലക്കാട് ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി
- Published by:Sarath Mohanan
- news18-malayalam
Last Updated:
ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് ആർ പി എഫ് പിടികൂടിയത്.
പാലക്കാട് വൻ കുഴൽപ്പണ വേട്ട. ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപ ആർ പി എഫ് പിടികൂടി. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് ആർ പി എഫ് പിടികൂടിയത്.
സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെ ആർപിഎഫ് ക്രൈം ഇൻറലിജസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്കാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. നാലു ബാഗുകളിലായാണ് പണം കടത്തിയത്. സ്വർണം വാങ്ങാനാണ് കേരളത്തിലെത്തിയതെന്ന് ഇവർ മൊഴി നൽകിയതായി RPF എസ് ഐ AP അജിത് അശോക് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ പറഞ്ഞു. എവിടെ നിന്നാണ് സ്വർണം വാങ്ങുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവർ മുൻപും പണം കടത്തിയിട്ടുണ്ടോ എന്നതും പരിശോധിയ്ക്കേണ്ടതുണ്ട്. പ്രതികളെയും പിടിച്ചെടുത്ത പണവും തുടർ നടപടികൾക്കായി ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറി.
advertisement
വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തിയ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ച് വീഴ്ത്തി പണം കവർന്ന സംഘം പിടിയിൽ
ആലപ്പുഴ: ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിച്ച് വീഴ്ത്തി പേഴ്സ് തട്ടിയെടുത്ത പ്രതികൾ പിടിയിൽ. ആലപ്പുഴ എടത്വായിലാണ് കേസിന് ആസ്പദമായ സംഭവം. ലോട്ടറി വിൽപ്പനക്കാരനെ കാർ കൊണ്ട് ഇടിച്ച ശേഷം പേഴ്സുമായി കടന്നു കളഞ്ഞ പ്രതികളെ തിരുവനന്തപുരം കാട്ടാക്കടിയിൽ വെച്ച് എടത്വാ പോലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ് (30), സുരേഷ് ഭവനിൽ ജോൺ (കണ്ണൻ, 28), പുത്തൻ വീട്ടിൽ ലിനു (ബിനുക്കുട്ടൻ, 44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എടത്വാ അമ്പ്രമൂലയിൽ വെച്ച് കാറിലെത്തിയ മൂവർ സംഘം ലോട്ടറി വിൽപ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറിനെ (53) കാർ ഇടിപ്പിച്ച ശേഷം പേഴ്സ് തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസിന് മോഷണ ശേഷം ഇവർ ആലപ്പുഴ പെട്രോൾ പമ്പിൽ എത്തിയതായി സൂചന ലഭിച്ചു.
advertisement
ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പോലീസ് കൺട്രോൾ ക്യാമറയിൽ ഓച്ചിറ ഭാഗത്തുവെച്ച് കാറിന്റെ ചിത്രം പതിഞ്ഞു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സ്പെഷ്യൽ സ്ക്വോഡിന് നിർദ്ദേശം കൈമാറി. സ്പെഷ്യൽ സ്ക്വോഡിന്റെ അന്വേഷണത്തിൽ കാർ തിരുവനന്തപുരം കാട്ടാക്കട ഭാഗത്ത് നിന്ന് കണ്ടെത്തി.
ഡിവൈഎസ്പി സുരേഷ് കുമാർ എസ്.ടിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലിൽ ബുധനാഴ്ച രാത്രി 8.30ഓടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പ്രതികളേയും പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ കർട്ടൻ ഇട്ടിരുന്നതാണ് പിടികൂടാൻ സഹായിച്ചത്.
advertisement
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിലെത്തിയ സംഘം ഗോപകുമാറിനോട് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് തിരക്കി. ഇല്ലെന്നു പറഞ്ഞതോടെ കാറിലെത്തിയവർ അല്പദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്നു. എടത്വാ ജംഗ്ഷനിലേക്കാണെങ്കിൽ കാറിൽ കയറിയാൽ അവിടെ വിടാമെന്ന് അറിയിച്ചതിനെ തുടർന്ന് ഗോപകുമാർ കാറിൽ കയറി. അൽപത് മീറ്റർ ദൂരെ എത്തിയപ്പോൾ വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ പുറത്തേയ്ക്ക് വലിച്ചിട്ടു.
എതിർക്കാൻ ശ്രമിച്ച ഗോപകുമാറിനെ ഇടിച്ചു വീഴ്ത്തി മൂവരും കടന്നു കളഞ്ഞിരുന്നു. ഗോപകുമാറിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി.ഐ. ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ എടത്വാ എസ്.ഐ. ഷാംജി, സീനിയർ സി.പി.ഒ. ഗോപൻ, സിപിഒമാരായ പ്രേംജിത്ത്, ശ്യംകുമാർ, സനീഷ് എന്നിവരാണ് അന്വഷണം നടത്തിയത്.
Location :
First Published :
October 29, 2021 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Hawala പാലക്കാട് ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി