സംഭവത്തിൽ പോലീസുകാരായ ഷൈജിത്തും സനിത്തുമാണ് പിടിയിലായത്. ഇരുവരും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നുവെന്നും ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ ഇതിനോടകം തന്നെ എത്തിയിട്ടുണ്ടെന്നും തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു അനാശ്യാസകേന്ദ്രത്തിൽ നിന്നുള്ള വരുമാനം.
ഇതിൽ വലിയൊരു പങ്കും പൊലീസുകാർക്ക് ആണ് ലഭിച്ചിരുന്നത്. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരാണ് പെരുമണ്ണ സ്വദേശിയായ സിപിഒ ഷൈജിത്തും കുന്നമംഗലം പടനിലം സ്വദേശി സിപിഎം സന്നിത്തും. കേസിൽ പ്രതി ചേർത്തതോടെ ഇവർ ഒളിവിലാണ്.
advertisement
Location :
Kozhikode,Kerala
First Published :
Jun 14, 2025 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലാപ്പറമ്പ് പെൺവാണിഭക്കേസ്; നടത്തിപ്പില്‍ പ്രതിചേർക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
