എംഡിഎംഎ കേസിൽ പ്രതിയായ റിദാൻ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ജാമ്യത്തിൽ കഴിഞ്ഞ ആഴ്ച ആണ് പുറത്തിറങ്ങിയത്. കൊണ്ടോട്ടി പോലീസ് ആയിരുന്നു ഇയാളെ രാസലഹരി കടത്ത് കേസിൽ പിടികൂടിയത്. ലഹരികടത്തുമായി ബന്ധപ്പെട്ട സംഘങ്ങളാണ് റിദാന്‍റെ കൊലക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സ്വർണ കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്.
advertisement
Also Read – മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ശനിയാഴ്ച രാവിലെ എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ നിന്ന് ആണ് റിദാന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ എത്താത്തത് കാരണം വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോളാണ് ചെമ്പക്കുത്ത് മലമുകളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി
മൃതദേഹം വീട്ടിലെത്തിച്ചു . തുടർന്ന് രാത്രി 10 മണിയോടെ എടവണ്ണ ടൗൺ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
