മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം

Last Updated:

എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം എടവണ്ണയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എടവണ്ണ സ്വദേശി റിദാൻ ബാസിത്ത് വെടിയേറ്റ് മരിച്ചതെന്ന് പോലീസ് നിഗമനം. ലഹരി മരുന്ന് കേസിൽ പ്രതിയായ ഇയാളുടെ മരണം കൊലപാതകം ആണെന്ന നിഗമനത്തിലാണ് പോലീസ്. എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൂന്ന് വെടിയേറ്റ മുറിവുകൾ ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായി . വയറിനു മുകളിൽ ആയിട്ടാണ് ഈ മൂന്ന് മുറിവുകൾ ഉള്ളത്.. കഴിഞ്ഞദിവസം വീട്ടിൽ എത്താത്തത് കാരണം വീട്ടുകാർ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട റിദാൻ ഈ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. എംഡി എം എ കടത്ത് കേസിലാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. റിദാൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കൊലപാതകത്തിൻ്റെ സാധ്യതയിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ഫോറൻസിക്, വിരൽ അടയാള വിദഗ്ധർ സ്ഥലതെത്തി പരിശോധന നടത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച്
advertisement
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം
Next Article
advertisement
'ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
'പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
  • മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് ആരോപണം.

  • പ്രതിപക്ഷം നശീകരണ പക്ഷമാണെന്ന് കരുതുന്നതിന്റെ ദുരന്തം, മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

  • പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ നിലപാടുകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി.

View All
advertisement