എന്നാൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി. ഇതിനിടെ യുവതിയുടെ പബ്ജി കളിയും ഇതുവഴി പരിചയപ്പെട്ടയാളെയും കുറിച്ച് പൊലീസ് വിവരം ശേഖരിച്ചു. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലെത്തി രണ്ടു പേരെയും പിടികൂടുകയായിരുന്നു. 3 മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിനാൽ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
യുവതി പബ്ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറയുന്നു. പബ്ജി കളിച്ചാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത് തന്നെ. നേരത്തെയും ഒരുതവണ സമാന രീതിയിൽ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ വീണ്ടും ഒളിച്ചോടിയത്.
advertisement
പീഡനത്തിരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മാതാപിതാക്കൾ അറസ്റ്റിൽ
പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിയും അടുത്ത ബന്ധുക്കളും തട്ടിക്കൊണ്ടുപോയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. പ്രതിക്ക് അനുകൂലമായി മൊഴി നൽകാൻ സമ്മർദം ചെലുത്താനാണ് പെൺകുട്ടിയെ മാതാപിതാക്കളുടെ പിന്തുണയോടെ തട്ടിക്കൊണ്ടുപോയത്. ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾക്കൊപ്പം പോലിസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയക്ക് മുമ്പാകെ ഹാജരാക്കിയ പെൺക്കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയെ മൊഴിമാറ്റാൻ പ്രേരിപ്പിക്കൽ, പ്രതിക്ക് വേണ്ടി ഒത്താശ്ശ, മുത്തശ്ശിയുടെ സംരക്ഷണയിൽ കോടതി ഏൽപ്പിച്ച പെൺകുട്ടിയെ കടത്തികൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ആണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുൾപ്പടെ ആറു പേരെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളുമായി നടത്തിയ അന്വേഷണത്തിൽ ഇന്നുച്ചയോടെ ഗുരൂവായൂരിൽ നിന്നും പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം കണ്ടെത്തുകയായിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.
ഇതേ തുടർന്ന് മുത്തശ്ശിയോടൊപ്പം കഴിഞ്ഞു വരികയായിരുന്നു. കേസിന്റെ വിചാരണ 16ന് തുടങ്ങാനിരിക്കേയാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയായ ചെറിയച്ഛനും, ബന്ധുക്കളും, മാതാപിതാക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ മാറ്റിയത്. മുത്തശ്ശിയുടെ പരാതിയെ തുടർന്ന് ചെറിയച്ചൻ ഉൾപ്പടെ ആറു പേരെ അറസ്റ്റു ചെയ്തെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്.