TRENDING:

പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ കേസ്

Last Updated:

മലപ്പുറം വളാഞ്ചേരി പൊലീസാണ് തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും യൂട്യൂബർ തൊപ്പിക്കെതിരെ കേസ്. വളാഞ്ചേരി പൊലീസാണ് തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്.
തൊപ്പി എന്ന നിഹാദ്
തൊപ്പി എന്ന നിഹാദ്
advertisement

പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.

Also Read-‘തൊപ്പി’ യ്ക്ക് എതിരെ DYFI; കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാനദണ്ഡം വേണം; സാമൂഹ്യവിരുദ്ധ വീഡിയോകൾക്കെതിരെ നടപടി വേണം

സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories