താൻ കേരളത്തിൽ നടത്തുന്ന ട്രസ്റ്റിന് റിസർവ് ബാങ്ക് 3.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും തുക പിൻവലിക്കാൻ മൂന്ന് കോടി രൂപ നൽകണമെന്നും അദ്ദേഹം വ്യവസായിയോട് പറഞ്ഞു കമ്പിളിപ്പിക്കുകയായിരുന്നു. ആർബിഐ പണം അനുവദിച്ചു എന്ന വ്യാജേന കത്തും ഉണ്ടാക്കി. ഇത് ശരിയാണെന്ന് വിശ്വസിച്ച് വ്യവസായി സുനിൽ ദാസിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകി.
ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ സുനിൽദാസിൽ സംശയം തോന്നിയ വ്യവസായി കോയമ്പത്തൂർ ക്രൈംബ്രാഞ്ച് പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മധുരയിൽ താമസിച്ചിരുന്ന സുനിൽ ദാസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതുപോലെ നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
advertisement
Location :
Coimbatore,Tamil Nadu
First Published :
May 22, 2025 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയ കേസിൽ സ്നേഹം ട്രസ്റ്റ് സുനിൽ സ്വാമി അറസ്റ്റിൽ