ജൂൺ 19നാണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ച് ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.
advertisement
പിറ്റേന്ന് രാവിലെ സ്ത്രീ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ദമ്പതികൾ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങി. പേടി കാരണം പുറത്തുപറയാതെ വീട്ടിൽ കഴിയുകയായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.
മകളെ പീഡനത്തിനിരയാക്കി ഗള്‍ഫിലേക്ക് പോയ പിതാവ് അറസ്റ്റില്‍
കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയെ പീഡിപ്പിച്ച പിതാവ് പിടിയിലായി. പ്രവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2019 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രവാസിയായ പ്രതി കിടപ്പു മുറിയില്‍ വെച്ചാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഭയം കാരണം കുട്ടി അന്ന് ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി. വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്ന് ഭയപ്പെടുകയും ചെയ്തു. ഒടുവില്‍ 2019ല്‍ നടന്ന സംഭവം അമ്മയോട് വെളിപ്പെടുത്തി.
ഗള്‍ഫില്‍നിന്ന് പ്രതി മടങ്ങിയെത്തിയതോടെ വീട്ടില്‍ കലഹവും തര്‍ക്കവും ആരംഭിച്ചു. തര്‍ക്കവും ബഹളവും വര്‍ധിച്ചതോടെ മയ്യില്‍ പൊലീസിന് വിവരം ലഭിച്ചു. ലഹളയുടെ കാര്യം അന്വേഷിച്ചെത്തിയ പൊലീസിനോട് കുട്ടി തന്നെയാണ് പീഡനവിവരം തുറന്നു പറഞ്ഞത്. ഉടന്‍ തന്നെ പൊലീസ് പ്രവാസിയെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.