TRENDING:

ജൂസ് കൊടുത്ത് മയക്കി ‌‌പീഡിപ്പിച്ചതായി യുവതി; പരാതിക്ക് പിന്നാലെ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ് ഒളിവിൽ

Last Updated:

പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്

advertisement
കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോൾ പരാതി നൽകുകയായിരുന്നു. വ്യാപാരസ്ഥാപന ഉടമയാണ് യുവതി.
പൊലീസ് (പ്രതീകാത്മക ചിത്രം)
പൊലീസ് (പ്രതീകാത്മക ചിത്രം)
advertisement

ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ പരാതിയിൽ പറയുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്നും പറഞ്ഞുവിട്ടിരുന്നു.

മെയിൽ നഴ്സിന് പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പാലാ പോലീസ് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A case has been registered against a male home nurse for allegedly drugging and sexually assaulting a woman in Pala. The victim, a business owner, filed the complaint stating that the incident occurred in July 2024 while the nurse was employed to care for her father-in-law. According to the complaint, the nurse prepared juice for the victim and her father-in-law around 11:00 AM while other family members were away.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ജൂസ് കൊടുത്ത് മയക്കി ‌‌പീഡിപ്പിച്ചതായി യുവതി; പരാതിക്ക് പിന്നാലെ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ് ഒളിവിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories