കഴിഞ്ഞ സെപ്റ്റംബർ 11നാണ് 62 കാരിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമം നടന്നത്. സംഭവത്തിനുശേഷം ശ്രീജിത്ത് ഒളിവിൽ പോയി. പോലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുന്നതിനിടയിലാണ് അറസ്റ്റ്.
സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷമാണ് അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തനിച്ചുതാമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ മദ്യലഹരിയിലാണ് ഇയാൾ എത്തിയത്. ഭയന്നു വിറച്ച സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. എന്നാൽ ഇതിനകം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പിന്നാലെ ഓടിയെങ്കിലും അന്ന് പിടികൂടാൻ സാധിച്ചില്ല. അതിനുശേഷം സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
advertisement
അതിനിടെ അപ്രതീക്ഷിതമായാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഒളിത്താവളത്തിൽ പറ്റി ധർമ്മടം സിഐ ശ്രീജിത്ത് കോടേരിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.. മാഹി ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് പ്രതിയെ പോലിസ് പിടികൂടിയത്. പൊലീസിനെ കണ്ടു ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.