ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20 ഓടെ എയര്‍പോര്‍ട്ടിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്നായിരുന്നു ജംഷാദിന്‍റെ മറുപടി. വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തിന് ഭാരക്കൂടുതല്‍ അനുഭവപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് തേച്ചുപിടിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
advertisement
സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയ ശേഷം ലായിനിയാക്കി ഉള്‍വസ്ത്രത്തില്‍ അതിവിദഗ്ദമായി തേച്ചുപിടിപ്പിച്ചിരിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പോലും ഇത് കണ്ടെത്താനായില്ല എന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.