പ്രതിയുടെ വീട്ടിൽ നടന്ന ആഘോഷപരിപാടിയിൽ പങ്കെടുത്ത് ജയേഷ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പാതിവഴിയിലെത്തിയപ്പോൾ പ്രതി സിഗററ്റ് വാങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജയേഷ് നിരസിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ജയേഷിനെ മർദിക്കുകയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇതിന് ശേഷം വീട്ടിലെത്തിയ ജയേഷ് കഴിഞ്ഞദിവസം മരിച്ചിരുന്നു. അപകടമരണത്തിനാണ് പൊലീസ് ആദ്യ കേസെടുത്തതെങ്കിലും പോസ്റ്റുംമോർട്ടം റിപ്പോർട്ട് എത്തിയപ്പോൾ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയേഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
Location :
First Published :
Nov 13, 2022 7:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിഗററ്റ് വാങ്ങി നല്‍കാത്തതിന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
