Also Read-സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങൾക്ക് തീയിട്ടു
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. പ്രതിയായ സജീർ കഴിഞ്ഞ ദിവസം രാത്രി ഗര്‍ഭിണിയായ ഭാര്യയെ മർദ്ദിച്ചിരുന്നു. ഇത് കണ്ടെത്തിയ സമീപവാസിയായ അസീസ് എന്നയാൾ സജീറിനെ വിലക്കിയതാണ് വഴക്കിൽ കലാശിച്ചതും അക്രമത്തിലേക്ക് നയിച്ചതും. വഴക്കിന്റെ വൈരാഗ്യത്തിൽ അസീസിന്റെ സമീപവാസിയായ ഷമീറിന്റെ വീടിന് മുന്നിലിരുന്ന അസീസിന്റെ ബൈക്ക് സജീർ കത്തിച്ചു.
Also Read- സന്ദീപാനന്ദഗിരിക്ക് നേരെ നടന്നത് വധശ്രമം
advertisement
തീ ആളിക്കത്തിയതോടെ സമീപവാസിയായ മറ്റൊരാളടെ ബൈക്കും കത്തിനശിച്ചു. ഷമീറിന്റെ വീട്ടിലേക്കും തീ പടർന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തീയിൽ ജനൽച്ചില്ലകൾ പൊട്ടുന്ന ശബ്ദം കേട്ടുണർന്ന വീട്ടുകാർ ബഹളം വച്ച് നാട്ടുകാരെ കൂട്ടി. ഇവരുടെ സഹായത്തോടെ തീ അണച്ചതോടെ വൻദുരന്തമാണ് ഒഴിവായത്.
സ്ഥലത്തെത്തിയ കാട്ടക്കട പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത സജീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ പേരിൽ കേസെടുത്തി അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
