സന്ദീപാനന്ദഗിരിക്ക് നേരെ നടന്നത് വധശ്രമം
Last Updated:
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമിയെ ഉന്മൂലനം ചെയ്യാനായിരുന്നു സംഘപരിവാർ നീക്കം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ കരങ്ങളിൽ ഉടൻ ഏൽപ്പിക്കുമെന്നും ആശ്രമം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ ബോധവൽക്കരിക്കുകയാണ് സ്വാമി ചെയ്യുന്നത്. ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയോടൊപ്പം ആശ്രമം സന്ദർശിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 10:25 AM IST