കുന്ദമംഗലം(കോഴിക്കോട്): പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ഐടിക്ക് സമീപം വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read- 17കാരിയെ സഹായം വാഗ്ദാനം ചെയ്ത് തടങ്കലിലാക്കി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കി
ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശിയുടെ പശുവിനെയാണ് ഇയാള്‍ പലപ്പോഴായി പീഡനത്തിന് ഇരയാക്കിയത്. രാത്രിയില്‍ ആളുകള്‍ ഉറങ്ങിയ ശേഷം തൊഴുത്തിലെത്തി പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ്.
advertisement
Also Read- ബന്ധം ഭാര്യയോടു വെളിപ്പെടുത്തുമെന്ന് ഭീഷണി; കാമുകിയെ പൊലീസ് ഓഫീസർ കഴുത്തുഞെരിച്ച് കൊന്നു
പലപ്പോഴായി പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമ ഒരിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും തൊഴുത്തിന് സമീപം സി സിടിവി ക്യാമറാ സ്ഥാപിക്കുകയും ചെയ്തു. പശുവിനെ അഴിച്ചുകൊണ്ടുപോകുന്നത് ക്യാമറയില്‍ പതിഞ്ഞതോടെ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.
Also Read- അമ്മയെ കഴുത്തുഞെരിച്ചു കൊന്ന മകൻ തൂങ്ങിമരിച്ചു
വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പശു പീഡനത്തിനിരയായതായി കണ്ടെത്തുകയും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. കുന്ദമംഗലം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.