ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അതുൽ, അവരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് നഗ്നദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ മറ്റ് പെൺകുട്ടികളെ എത്തിച്ച് നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ വീട്ടമ്മ ഇത് നിരസിച്ചതോടെ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൌണ്ടി ഉണ്ടാക്കുകയും നിരവധിപ്പേരുമായി സൌഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ അയച്ചുനൽകുകയും ചെയ്തു. ഇവർക്ക് വീട്ടമ്മയുടെ വാട്സാപ്പ് നമ്പർ കൈമാറുകയും വീഡിയോ കോൾ ചെയ്യുന്നതിനായി മുൻകൂറായി പണം വാങ്ങുകയും ചെയ്തു.
advertisement
ഇതേത്തുടർന്ന് വീട്ടമ്മ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു. അതുലിനെതിരെ പിറവം പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസുണ്ടെന്നും പൊലീസ് കണ്ടെത്തി. ഏറ്റുമാനൂർ എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസ്, എസ്ഐ സാഗർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.