കാലിലെ അസുഖത്തിന് വെള്ളിയാഴ്ച രാവിലെ മരുമകനൊപ്പം വാക്കനാടുള്ള ആശുപത്രിയിൽ പോയിരുന്നു. മരുന്ന് വാങ്ങി തിരിച്ചു വരുന്ന വഴി മരുമകൻ വയോധികയെ വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് ഇറക്കിയ ശേഷം ജോലിക്ക് പോയി. ഇവിടെ നിന്ന് വിജനമായ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പൊഴാണ് പ്രതി വയോധികയെ പിന്നിൽ നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമണത്തിനിരയാക്കുന്നത്.
വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന വീട്ടിലെത്തിയ വയോധിക മകളോട് വിവരം പറയുകയും വീട്ടുകാർ കണ്ണനല്ലൂർ പൊലീസിലും ചാത്തന്നൂർ എ.സി.പിക്കും പരാതി നൽകുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതിയെ വൈകിട്ടോടെ മീയണ്ണൂർ പഞ്ചായത്ത് മുക്കിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
advertisement
Location :
Kollam,Kerala
First Published :
Aug 15, 2025 7:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
