നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ വ്യാജവാർത്ത പ്രചരിപ്പിച്ചത്. പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു .
Also Read 48 മണിക്കൂറിനിടെ ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്നവർ 5 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ഓസ്ട്രേലിയ
ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്. ജില്ലാ പോലീസ് മേധാവി ഡി .ശില്യുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീൻ തറയിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ബിനോജ്.സ് സീനിയര് സിവിൽ പോലീസ് ഓഫീസർമാരായ ജോർജ് ജേക്കബ് ,രാജേഷ് കുമാർ പി.ആർ , സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, അഭിലാഷ് പി .എസ് , അനൂപ് കെ.എൻ, സുബിൻ.പി.വി, അബ്ദുല് ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
advertisement
തൊഴില്‍ തട്ടിപ്പ് കേസ്: സരിത നായരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ഒന്നാം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 2019 കാലഘട്ടത്തില്‍ സരിത എസ് നായര്‍ ഉള്‍പ്പെട്ട സംഘം മുള്ളുള്ള സ്വദേശിയായ അരുണ്‍, ഓലത്താന്നി സ്വദേശി അരുണ്‍ നായര്‍ എന്നിവരില്‍നിന്ന് ജോലിവാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കെ ടി ഡി സിയി ലും ബീവറേജസിലും ആയിരുന്നു ഇവര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിരുന്നത്.
കേസിലെ ഒന്നാം പ്രതിയും സി.പി.ഐ നേതാവും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ദിവസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസിലെ മറ്റൊരു പ്രതി സാജു പാലിയോട് ഇപ്പോഴും ഒളിവിലാണ് . ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Also Read സോളാർ തട്ടിപ്പുകേസിൽ സരിതാ നായർക്ക് ആറ് വർഷം തടവ്
ഏതാനും ദിവസങ്ങൾക്ക് മുന്‍പ് സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർക്ക് ആറു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചത്. ആറ് വർഷം തടവും, 40000 രൂപ പിഴയുമാണ് ശിക്ഷ. ചതി, വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമക്കയ്ൽ എന്നീ കുറ്റങ്ങളിലാണ് വിധി.
കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും, ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി 'ഫജർ' ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞാണ് പ്രതികൾ പണം തട്ടിയെടുത്തത്. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ സോളാർ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. ലക്ഷ്മി നായർ, ആർ.ബി. നായർ എന്നീ പേരിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുൽ മജീദിനെ സമീപിച്ചത്.
