48 മണിക്കൂറിനിടെ ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്നവർ 5 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ഓസ്ട്രേലിയ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്ന് 9News Australia റിപ്പോർട്ട് ചെയ്യന്നു.
മെൽബൺ: കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയിൽ നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയ. രണ്ടാഴ്ച ഇന്ത്യയിൽ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരൻമാരെ 5 വർഷം ജയിലിൽ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് രാജ്യത്തേക്ക് മടങ്ങി എത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്ന് 9News Australia റിപ്പോർട്ട് ചെയ്യന്നു.
advertisement
For the first time in our history, it will be a criminal offence for some Australians to come home from overseas.
Within the next 48 hours returning citizens will be threatened with five years jail if they've been in India in the past two weeks. @CUhlmann #COVID19 #9News pic.twitter.com/lS6KS62ac0
— 9News Australia (@9NewsAUS) April 30, 2021
advertisement
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തിയിരുന്നു. മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാൽ മെയ് 15 വരെയെങ്കിലും വിമാനങ്ങൾ റദ്ദാക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഓസ്ട്രേലിയയിലുള്ളവരിൽ അപകട സാധ്യത നിലനിൽക്കുന്നതിനിലാണ് തീരുമാനം.
advertisement
ഐപിഎൽ മത്സരത്തിനെത്തിയ വിദേശതാരങ്ങൾ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ ടീമംഗങ്ങളായ ഓസീസ് താരങ്ങൾ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാംപയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
Location :
First Published :
Apr 30, 2021 10:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
48 മണിക്കൂറിനിടെ ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്നവർ 5 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ഓസ്ട്രേലിയ










