TRENDING:

ചെത്തു പനയിൽ കയറി അഞ്ഞൂറിലധികം ലിറ്റർ കള്ള് മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

Last Updated:

23,000 ത്തോളം രൂപ വില വരുന്ന 650 ലിറ്ററോളം കള്ള് മോഷ്ടിച്ചതായും പൊലീസ് കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ചെത്തുപനയിൽ കയറി കള്ള് മോഷ്ടിച്ച കേസിൽ 56കാരനെപൊലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം നെല്ലിക്കുന്ന് ഭാഗത്ത് തവളപ്ലാക്കൽ വീട്ടിൽ സോമൻ റ്റി ആർ ആണ് അറസ്റ്റിലായത്. ഇയാൾ മാരാംകുഴി ഭാഗത്തുള്ള തങ്കച്ചൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്നിരുന്ന ചെത്തു പനയിൽ നിന്ന് മാസങ്ങളോളമായി കള്ള് മോഷ്ടിച്ചു വരികയായിരുന്നു. കള്ള് നഷ്ടമാകുന്നുവെന്ന് സംശയം തോന്നിയ ഉടമ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സോമൻ
സോമൻ
advertisement

Also Read- കാമുകനൊപ്പം പോയ യുവതിയെ നാട്ടുകാർ പിടികൂടി തിരിച്ചെത്തിച്ചു; ഒരുമാസത്തിനുശേഷം ഭർത്താവിനെ തലയ്ക്കടിച്ചുകൊന്നു

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് നിരന്തരം കള്ള് മോഷ്ടിച്ചിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളും സുഹൃത്തും ചേർന്ന് കുറെ മാസങ്ങളായി പനയിൽ നിന്ന് രാത്രിയിൽ എത്തി കള്ള് മോഷ്ടിച്ച് വരികയായിരുന്നു. ഇത്തരത്തിൽ ഇവർ 23,000 ത്തോളം രൂപ വില വരുന്ന 650 ലിറ്ററോളം കള്ള് മോഷ്ടിച്ചതായും പൊലീസ് കണ്ടെത്തി.

advertisement

Also Read- തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡില്‍ മർദിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ അറസ്റ്റിൽ

കൂട്ടൂപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്ഐ മാത്യു പി ജോൺ, എഎസ്ഐമാരായ റെജി ജോൺ, ജയരാജ്, സിപിഒ പ്രതാപചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചെത്തു പനയിൽ കയറി അഞ്ഞൂറിലധികം ലിറ്റർ കള്ള് മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories