തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡില്‍ മർദിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ അറസ്റ്റിൽ

Last Updated:

മദ്യപിച്ച് വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നതിന് പൊലീസുകാരനെതിരെയും കേസെടുത്തു

വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
തിരുവനന്തപുരം: മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടു മതിൽ ചാടിക്കടന്ന പൊലീസുകാരനെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മർദനമേറ്റത്. പൊലീസുകാരനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ബേക്കറി ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിൽ കയറിയ ടെലികമ്മ്യൂണിക്കേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആർ ബിജുവിനെയാണ് മർദിച്ചത്.  ഇയാളെ കണ്ട് വീട്ടുകാർ ബഹളം വെക്കുകയായിരുന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ബിജു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ജോലിയ്ക്ക് ഹാജരാകാതിരുന്നതിന് വകുപ്പ്തല അന്വേഷണം നേരിടുകയാണ് ബിജു. എസ്ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു ബിജു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നേരത്തേയും വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. കോഴിക്കോട്ട് നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബിജുവിനെ തിരുവനന്തപുര​ത്തേക്ക് മാറ്റിയത്.
advertisement
സെൽവരാജ്, സഹോദരൻ സുന്ദരൻ, സുഹത്ത് അഖിൽ എന്നിവർ ചേര്‍ന്ന് ബിജുവിനെ മർദിക്കുകയായിരുന്നു. ഇവരെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. മർദിച്ചതിന് ഇവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നതിന് പൊലീസുകാരൻ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.
English Summary: Three including CPM branch secretary arrested for police officer beaten in thiruvananthapuram city
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡില്‍ മർദിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ അറസ്റ്റിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement