TRENDING:

ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ

Last Updated:

ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യ നാഥിനെ വധിക്കുമെന്നായിരുന്നു ഭീഷണി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചുനാഭാട്ടി സ്വദേശിയായ കമ്രാൻ ഖാനാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
advertisement

വെള്ളിയാഴ്ച ഉത്തർപ്രദേശ് പൊലീസിന്റെ സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്കിലാണ് വധഭീഷണി ലഭിച്ചത്. ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യ നാഥിനെ വധിക്കുമെന്നായിരുന്നു ഭീഷണി.

ഇതുമായി ബന്ധപ്പെട്ട് ഫോൺവിളിച്ച തിരിച്ചറിഞ്ഞിട്ടില്ലാത്തയാൾക്കെതിരെ ഗോമതി നഗർ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന സൂപ്രണ്ട് വിക്രം ദേശ്മാനേ പറഞ്ഞു.

ഫോൺകോളിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ മുംബൈയിൽ നിന്നാണ് ഫോൺ വന്നതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇക്കാര്യം മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയെ അറിയിക്കുകയായിരുന്നു. ഇവരാണ് ഖാനെ അറസ്റ്റ് ചെയ്തത്.

advertisement

You may also like:ലോക് ഡൗൺ കാലത്തും പരിശീലനം മുടക്കുന്നില്ല; ഓൺലൈൻ ക്രിക്കറ്റ് പരിശീലനവുമായി ടി.വി താരങ്ങൾ

[NEWS]MV Jayarajan@60| മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനം മുൻ പിഎസിന്‍റെയും ജന്മദിനം; എംവി ജയരാജന് ഞായറാഴ്ച 60 [NEWS]"എറണാകുളം പട്ടിമറ്റത്തെ അഴുകിയ മൃതദേഹം, ലോക്ക്ഡൗൺ കാലത്തെ കൊലപാതകം? [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ഉത്തർ പ്രദേശ് പൊലീസിന് കൈമാറി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories