MV Jayarajan@60| മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനം മുൻ പിഎസിന്‍റെയും ജന്മദിനം; എംവി ജയരാജന് ഞായറാഴ്ച 60

Last Updated:

MV Jayarajan@60| മുഖ്യമന്ത്രിയെപ്പോലെ തന്നെ പൊതുവെ പിറന്നാൾ ആഘോഷിക്കുന്ന രീതി തനിക്ക് ഇല്ലെന്ന് എം.വി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ 75-ാം പിറന്നാളാണ് ഞായറാഴ്ച. ഇതേദിവസം തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജന്‍റെയും പിറന്നാൾ. എം.വി ജയരാജന്‍റെ അറുപതാം പിറന്നാളാണ് ഞായറാഴ്ച.
മുഖ്യമന്ത്രിയെപ്പോലെ തന്നെ പൊതുവെ പിറന്നാൾ ആഘോഷിക്കുന്ന രീതി തനിക്ക് ഇല്ലെന്ന് എം.വി ജയരാജൻ പറയുന്നു. പിറന്നാൾ ദിനത്തിൽ വീട്ടിൽ വരുന്ന ശീലവും ഇല്ല. മിക്കപ്പോഴും പാർട്ടി പ്രവർത്തകർക്കൊപ്പം തിരക്കേറിയ ദിവസമായിരിക്കും അത്. മുഖ്യമന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോഴും ഇരുവരുടെയും പിറന്നാൾ ഒരു ദിവസമായിരുന്നിട്ടും ആഘോഷിട്ടില്ല. ഇത്തവണയും അതിന് മാറ്റമില്ല. സമ്പൂർണ ലോക്ക്ഡൌണായതുകൊണ്ടുതന്നെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും ജയരാജൻ. തിങ്കളാഴ്ച മാത്രമെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയുള്ളു.
മുൻ നിയസഭാഗവും സി.പി.എം സംസ്ഥാനകമ്മറ്റി അംഗവുമാണ് എം.വി. ജയരാജൻ. കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ 1960 മെയ് 24നാണ് ജയരാജന്‍റെ ജനനം. കണ്ണൂർ ജില്ലയിലെ എടക്കാട് മണ്ഡലത്തിൽ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണ്.
advertisement
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരവെയാണ് ജയരാജൻ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ വടകര മണ്ഡലത്തിൽനിന്ന് മത്സരിച്ചതോടെയാണ് അപ്രതീക്ഷിതമായി എം.വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറി പദത്തിലേക്ക് കടന്നുവന്നത്.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
കണ്ണൂരിലെ മൂന്നു ജയരാജൻമാർക്കുമുള്ള അപൂർവ്വമായ സാമ്യം വെളിപ്പെടുത്തിയത് എം.വി ജയരാജനായിരുന്നു. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാർ സഹകരണമേഖലയിൽ ഉദ്യോഗസ്ഥരാണെന്നും, വിവാഹത്തിന് മുമ്പാണ് മൂന്നുപേർക്കും ആ ജോലി കിട്ടിയതെന്നും എം.വി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ മൂന്നുപേർക്കും രണ്ട് ആൺമക്കൾ വീതമാണെന്ന സാമ്യതയും എം.വി ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നുപേരുടെയും മനപ്പൊരുത്തമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
കെ. ലീനയാണ് എം.വി ജയരാജന്‍റെ ഭാര്യ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MV Jayarajan@60| മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനം മുൻ പിഎസിന്‍റെയും ജന്മദിനം; എംവി ജയരാജന് ഞായറാഴ്ച 60
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement