ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം പട്ടണത്തിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുനമ്പം സ്വദേശിയായ 22കാരി ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ അർഷാദിനൊപ്പം ഇറങ്ങിവന്നത്. ഇരുവരും കഴിഞ്ഞ 20 ദിവസമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽനിന്ന് അർഷാദ് പിൻമാറിയതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും കാറിൽ കുന്നംകുളത്ത് എത്തുകയും നടുറോഡിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ അർഷാദ് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാറിന്‍റെ ഡോറിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഈ സമയം യുവതി. കാറിന്‍റെ വേഗം കൂട്ടിയും കുറച്ചും യുവതിയെ തള്ളിയിടാനാണ് പിന്നീട് അർഷാദ് ശ്രമിച്ചത്. ഇതോടെ അർഷാദ് കാറിൽനിന്ന് തെറിച്ചുവീണു. തലയിടിച്ചുവീണ യുവതിക്കു ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം നടന്നയുടൻ അർഷാദ് കാർ ഓടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
advertisement
അര്‍ഷാദ് ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. സംഭവത്തില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അർഷാദിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്തിട്ടുണ്ട്. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സ്കൂളിൽ പോയ അഞ്ചാം ക്ലാസുകാരി സിനിമാ തിയേറ്ററിൽ; കണ്ടെത്തിയത് പതിനാറുകാരനായ ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം
കണ്ണൂര്‍: സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ സിനിമാ തിയറ്ററിൽ പതിനാറുകാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കണ്ണൂരിലെ പ്രശസ്തമായ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് ബസിറങ്ങിയശേഷം സ്കൂളിലേക്ക് പോകാതെ മുങ്ങിയത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ തിയറ്ററിൽനിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
Also Read- Kerala Lottery | രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ
വിദ്യാർഥിനി ക്ലാസിൽ എത്തിയില്ലെന്ന വിവരം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ നഗരത്തിലെ ഒരു തിയറ്ററിന് സമീപമായിരുന്നു. തുടർന്ന് പൊലീസ് സംഘം തിയറ്ററിലെത്തി നടത്തിയ പരിശോധനയിലാണ് പ്ലസ് വൺ വിദ്യാർഥിയായ സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇൻസ്റ്റാഗ്രാം വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് പതിനാറുകാരൻ. വിവരം അറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്നു.
