Kerala Lottery | രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ

Last Updated:

കടം വാങ്ങി എടുത്ത ടിക്കറ്റിനാണ് ഫിഫ്റ്റി ഫിഫ്റ്റ് ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്

Kerala_Lottery
Kerala_Lottery
കോഴിക്കോട്: ഭാഗ്യം വിടാതെ പിന്തുടരുകയാണ് ഒഞ്ചിയത്തെ നിർമ്മാണ തൊഴിലാളിയായ ദിവാകരനെ. രണ്ടാഴ്ച മുമ്പ് എടുത്ത രണ്ട് ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചു. ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത പത്ത് ടിക്കറ്റുകളിലൊന്നിൽ 1000 രൂപയുടെ സമ്മാനം കൂടി അടിച്ചു. ഇതോടെയാണ് വലിയ ഭാഗ്യം തൊട്ടരികിലുണ്ടെന്ന് എല്ലാവരും പറഞ്ഞത്. ഇത് കേട്ട് ടിക്കറ്റെടുത്ത ദിവാകരന് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശിയാണ് കിഴക്കെകുനിയിൽ ദിവാകരൻ.
കടം വാങ്ങി എടുത്ത ടിക്കറ്റിനാണ് ഫിഫ്റ്റി ഫിഫ്റ്റ് ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ദിവസവും രാവിലെ ശാരീരിക വ്യായാമത്തിനായി ദിവാകരൻ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻ പോകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും പതിവുപോലെ സുഹൃത്തുക്കൾക്കൊപ്പമാണ് ദിവാകരനും സംഘവും രണ്ടു കാറുകളിലായി നീന്താനായി പോയത്. നീന്തലൊക്കെ കഴിഞ്ഞ് ഒരു ചായ കുടിക്കാമെന്നായി. അങ്ങനെ സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലിൽ കയറി ചായകുടിച്ചു. അപ്പോഴാണ് ഒരു ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ അവിടെയെത്തിയത്. എന്നാൽ ടിക്കറ്റെടുക്കാൻ അപ്പോൾ കൈയിൽ കാശുണ്ടായിരുന്നില്ല. അങ്ങനെയാണ് സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.
advertisement
ഞായറാഴ്ച മൂന്നു മണിയോടെയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയത്. വൈകീട്ടുതന്നെ ഫലം വന്നെങ്കിലും ഒന്നാംസമ്മാനം അടിച്ച വിവരം ദിവാകരൻ അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയിലെ പത്രം നോക്കിയപ്പോഴാണ് ഒരു കോടി രൂപയുടെ ഭാഗ്യം കടാക്ഷിച്ച വിവരം ദിവാകരൻ അറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാരോടും, ടിക്കറ്റെടുക്കാൻ പണം കടംനൽകി സഹായിച്ച ചന്ദ്രനെയും വിളിച്ചു വിവരം പറഞ്ഞു. ഒന്നാം സമ്മാനം ലഭിച്ചതി സന്തോഷം തനിക്ക് 50 രൂപ കടമായിത്തന്ന ചന്ദ്രനാണെന്ന് ദിവാകരൻ പറഞ്ഞു. കുറച്ച് കടബാധ്യതയുള്ളത് തീർക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹം. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ്‌ മക്കൾ.
advertisement
കോവിഡ് 19 മഹാമാരി വ്യാപനവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി-ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.
നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.
advertisement
പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്. ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery | രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement