TRENDING:

Murder| ജോലിക്ക്‌ പോകാൻ നിർബന്ധിച്ചതിന് ഭാര്യയെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമം; യുവാവ്‌ പിടിയിൽ

Last Updated:

ഒന്നര വയസുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ജോലിക്ക്‌ പോകാൻ നിർബന്ധിച്ചതിന്‌ ഭാര്യയെ വിറകുകൊണ്ട്‌ തലയ്‌ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച (Murder Attempt) യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊട്ടിയം (Kottiyam) തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനം വീട്ടില്‍ ചന്ദ്രന്‍ മകന്‍ സുധീഷ് (27) ആണ് പിടിയിലായത്. 26ന് വൈകിട്ടാണ്‌ സംഭവം.
സുധീഷ്
സുധീഷ്
advertisement

ജോലിക്ക് പോകാതെ വീട്ടില്‍ നിന്ന സുധീഷിനോട് ജോലിക്ക് പോകാനും പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്ത് നല്‍കാനും ആവശ്യപ്പെട്ട ഭാര്യ ലക്ഷ്‌മിയെ വിറകുകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

തലയ്‌ക്കും കൈയ്‌ക്കും കണ്ണിനും പരിക്കേറ്റ ലക്ഷ്‌മി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്ഷ്‌മിയുടെ പരാതിയില്‍ തഴുത്തലയിൽ നിന്ന്‌ സുധീഷിനെ പൊലീസ് പിടികൂടി. കൊട്ടിയം സബ് ഇന്‍സ്‌പെ‌ക്‌ടര്‍മാരായ സുജിത് ബി നായര്‍, റെനോക്‌സ്, ജോയി, ഗിരീശന്‍ സി പി ഒ അനൂപ്, ജാസ്‌മിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാരജാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു.

advertisement

മോഷണശ്രമത്തിനിടെ 55 കാരിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 17 കാരൻ പിടിയിൽ

മലപ്പുറം (Malappuram) നിലമ്പൂർ (Nilambur) മമ്പാട് 55 കാരിയായ വീട്ടമ്മയെ ദേഹോപദ്രവം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാൻ (Sexually Assaulting) ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 17 കാരൻ പൊലീസ് പിടിയിൽ. വീട്ടമ്മക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ദേഹോപദ്രവമാണെന്ന് വീട്ടമ്മയുടെ ഭർത്താവ് പറഞ്ഞു. വീട്ടമ്മക്ക് തോള്‍ എല്ലിനും തലയോട്ടിക്കും സാരമായ പരിക്ക് ഉണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക ആയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പ്രതി വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തു.

advertisement

പള്ളിയിൽ നിന്നും തിരികെ വന്ന ഭർത്താവ് ആണ് സ്ത്രീ പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ കിടക്കുന്നത് കണ്ടത്. " പള്ളിയിൽ നിന്ന് വന്നു വീട്ടിൽ കയറിയപ്പോൾ ഞരക്കം മാത്രമാണ് കേട്ടത്. നോക്കുമ്പോൾ അവള് മുറിയിൽ ചോര ഒളിപ്പിച്ച് കിടക്കുന്നു. ശരീരം അനക്കാൻ പറ്റുന്ന നിലയിൽ ആയിരുന്നില്ല. ആരാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ മുൻപ് തേങ്ങ ഇടാൻ വന്ന ആളാണ് എന്ന് പറഞ്ഞു.. " സ്ത്രീയുടെ ഭർത്താവ് പറഞ്ഞു.

വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെയെ ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ എബ്രഹാം ന്റെ നേതൃത്തിലുള്ള എസ് ഐ നവീന്‍ ഷാജ്, എം അസൈനാര്‍, എസ് സി പി ഒ എന്‍ പി സുനില്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ സാഹസികമായി പിടികൂടിയത്.

advertisement

Also Read- Say No to Bribe|  MG സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റിന് കൈക്കൂലി ഒന്നരലക്ഷം; ജീവനക്കാരി വിജിലൻസ് പിടിയിൽ

കവര്‍ച്ചചെയ്ത രണ്ട് മൊബൈല്‍ഫോണുകളില്‍ ഒരെണ്ണം മഞ്ചേരി മൊബൈല്‍ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നല്‍കി. പ്രതി കോഴിക്കോട് പന്തീരാങ്കാവ് പൊലീസില്‍ ബൈക്ക് മോഷണ കേസില്‍ പിടിയിലായ ആളാണ്. സ്വന്തമായി ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്താന്‍ എത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. മോഷണ ശ്രമത്തെ എതിര്‍ത്ത വീട്ടമ്മയ്ക്ക് ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടിവന്നത്. വീട്ടമ്മയുമായി പിടിവലിക്കിടയില്‍ പ്രതിയുടെ കൈത്തണ്ടയില്‍ വീട്ടമ്മയുടെ കടിയേറ്റ പാടും കാണുന്നുണ്ട്. വീട്ടമ്മക്ക് തോള്‍ എല്ലിനും തലയോട്ടിക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും.

advertisement

വീട്ടിൽ കയറി ആക്രമിക്കുക, പീഡിപ്പിക്കുക, മോഷണം നടത്തുക തുടങ്ങിയ വിവിധ കുറ്റങ്ങൾ ആണ് പ്രതിക്ക് എതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. സംഭവ സ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| ജോലിക്ക്‌ പോകാൻ നിർബന്ധിച്ചതിന് ഭാര്യയെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമം; യുവാവ്‌ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories