TRENDING:

പാലക്കാട് പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍

Last Updated:

കോയമ്പത്തൂരില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും പൊലീസ് കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പഴണിയാര്‍പാളയം കോട്ടുക്കാരന്‍വീട്ടില്‍ ജെ. അരുണ്‍കുമാര്‍ (23) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും പൊലീസ് കണ്ടെത്തിയത്.
advertisement

Also Read-സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പീഡിപ്പിച്ചു; മോഡലായ യുവാവ് പിടിയില്‍

കഴിഞ്ഞമാസം 22ന് പെൺ‌കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പരാതി നല്‍കിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories