ഇന്‍സ്റ്റഗ്രാം വഴിയാണ് മുഹമ്മദ് ഫൈസി പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകുകയും നഗ്നചിത്രങ്ങൾ വാങ്ങിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പടുത്തി ലൈംഗികമായി പീഡിപ്പിക്കും. പീഡനദൃശ്യം മൊബൈലിൽ പകര്‍ത്തിയശേഷം ഇതു കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുകയാണ് ഫൈസി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മുഹമ്മദ് ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും ഒരു മാലയും കമ്മലും പ്രതി കൈക്കവാക്കിയിട്ടുണ്ട്. 50,000 രൂപയോളം പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ഇതേരീതിയില്‍ നിരവധി പെണ്‍കുട്ടികളെ മുഹമ്മദ് ഫൈസി ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
advertisement
ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ കേസിൽ പ്രതിയായ പൊലീസുകാരൻ വിവാഹം കഴിച്ചു. കീക്കൊഴൂരിലാണ് വിവാഹം നടന്നത്. പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥൻ അരുണ്‍ ദേവ് ആണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതുവഴി അറസ്റ്റ് ഒഴിവാക്കുകയാണ് പ്രതി ലക്ഷ്യമിട്ടത്. ഇയാൾക്ക് പൊലീസിലുള്ളവരുടെ സഹായം ലഭിച്ചതായും ആരോപണം ഉണ്ട്.
ഏപ്രിൽ 19ന് അരുൺദേവിനെ വീട്ടിൽനിന്ന് കാണാതായതുമായി ബന്ധപ്പെട്ട് അമ്മ നൽകിയ പരാതിയാണ് ഇയാളെ പീഡനക്കേസിൽ കുടുക്കിയത്. സ്വന്തം ബൈക്കിൽ സുഹൃത്തിന്‍റെ വീട്ടിലെത്തി, അവിടെനിന്ന് സ്കൂട്ടറിലാണ് ഇയാൾ ഒളിവിൽ പോയത്. ഇതിനിടെ അമ്മയുടെ പരാതിയിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അരുൺദേവിന്‍റെ ഫോണിലേക്ക് അവസാനം വിളിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്. അവിവാഹിതരായ ഒരുകൂട്ടം യുവതികൾ സ്റ്റേഷനിലെത്തി. തങ്ങളെയെല്ലാം അരുൺദേവ് പ്രേമിച്ചിരുന്നതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും യുവതികൾ പറഞ്ഞു.
Also Read- മദ്യലഹരിയിൽ സഹപ്രവർത്തകന്‍റെ ഭാര്യയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഇതോടെ അരുൺദേവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ട റാന്നി പുല്ലൂപ്രം സ്വദേശിനി അഭിഭാഷകൻ മുഖേന നൽകിയ പരാതിയിലാണ് ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തത്. ഇതുകൂടാതെ എസ്. പി ആർ നിശാന്തിനിക്കും അരുൺദേവിനെതിരെ പരാതി ലഭിച്ചു. ഇതേത്തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഢനം നടത്തുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
