സ്ഥലത്തെത്തിയ പെൺകുട്ടിയുടെ സുഹൃത്തും വിഷ്ണുവും തമ്മിൽ സ്റ്റാൻഡിന് പുറത്തുവെച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ വിഷ്ണു പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിനെ മർദിക്കാൻ ശ്രമിച്ചു. ചങ്ങല പിടിച്ചുവാങ്ങിയ സുഹൃത്ത്, അത് ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഇടതു നെറ്റിയിൽ മുറിവേറ്റു.
സംഘർഷത്തെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ആർക്കും പരാതി ഇല്ലാത്തതിനാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Location :
Thiruvalla (Tiruvalla),Pathanamthitta,Kerala
First Published :
December 16, 2025 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആൺസുഹൃത്ത്
