നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയായ ഇയാൾ മഞ്ഞത്തോട് ട്രൈബൽ കോളനിയിലുളള ഭാര്യാ വീട്ടിലായിരുന്നു താമസം. ഇയാളുടെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുള്ള സംശയത്തിന്റെ പേരിൽ വീട്ടിലെത്തിയ പ്രതി മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു.
വയറിന്റെ ഭാഗത്താണ് വെട്ടേറ്റത്. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിൽ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്. പെരുനാട് പൊലീസ് ഇൻസ്പെക്ടർ വിഷ്ണു എസിന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ അച്ചൻകുഞ്ഞ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അക്ഷയ് വേണു, അനന്ദു എം എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
advertisement
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ അന്വേഷണ സംഘം മഞ്ഞത്തോട് എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Summary: Perunad Police have arrested the accused in the case where a young man was attacked and injured inside his home, based on the suspicion that he was having an illicit relationship with the accused's wife. Santhosh (39) of Olikkal House, a resident of the Laha Manjathode Tribal Colony, has been arrested.
