കൊല്ലപ്പെട്ടയാൾ നുപുർ ശർമയെ പിന്തുണയ്ക്കുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. രണ്ട് പേരാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. 600 ഓളം പൊലീസുകാരെയാണ് സംഘർഷാവസ്ഥ കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.
Also Read-'എന്നെ കൊന്നാലും ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും'; നിത്യാനന്ദ
പ്രദേശത്ത് ഇന്റർനെറ്റ് സേവനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് അർധരാത്രിയോടെ കർഫ്യൂ പ്രഖ്യാപിച്ചേക്കും. കൊലപാതക ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും യുവാക്കൾ വധഭീഷണി മുഴക്കുന്നുണ്ട്.
advertisement
ക്രമസമാധാന ചുമതലയുള്ള എഡിജി ഹവാ സിംഗ് ഗൂമരിയ, എഡിജിപി ദിനേഷ് എംഎൻ, ജംഗ ശ്രീ നിവാസ് റാവു, എസ്പി രാജീവ് പച്ചാർ, ഡിഐജി രാജേന്ദ്ര ഗോയൽ എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.