Also Read-ഫുൾ 'എ പ്ലസ്' കിട്ടിയില്ല; മകനെ മണ്‍വെട്ടി കൊണ്ട് അടിച്ച് അച്ഛന്‍
മുറിയിലെത്തിയപ്പോൾ യുവാവ് അവിടെ ഉറങ്ങുന്നതായി കണ്ടു. അയാളെ ഉണർത്തി ഫോൺ ആവശ്യപ്പെട്ടെങ്കിലും യുവാവ് ദേഷ്യപ്പെടുകയായിരുന്നു. താൻ ആരെടെയും ഫോൺ വാങ്ങിയില്ലെന്നായിരുന്നു മറുപടി. ആ സമയം തലയണയ്ക്കടിയിൽ തന്റെ ഫോൺ ഉണ്ടായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. അതെടുക്കാൻ തുനിഞ്ഞപ്പോൾ യുവാവ് തന്നെ ബലപ്രയോഗത്തിലൂടെ കട്ടിലിലേക്ക് വലിച്ചിട്ട് ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിച്ചു. തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ നാക്ക് കടിച്ചു മുറിക്കുകയായിരുന്നുവെന്നാണ് പരാതി. മുറിയിൽ നിന്ന് വായിൽ ചോര ഒലിപ്പിച്ചെത്തിയ യുവതിയെ സമീപത്തുണ്ടായിരുന്ന രണ്ട് പേർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
advertisement
Also Read-ഇളനീർ നൽകാമെന്നു പറഞ്ഞ് പതിനൊന്നുകാരനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഡോക്ടർമാർ യുവതിയുടെ നാക്കിന്റെ നഷ്ടപ്പെട്ട ഭാഗം ആവശ്യപ്പെട്ടുവെന്നും അത് തിരികെ ആവശ്യപ്പെട്ട് താൻ ആ കെനിയ സ്വദേശിയുടെ അരികിലെത്തിയിരുന്നുവെന്നും ഇവരെ രക്ഷപ്പെടുത്തിയ യുവാക്കളിലൊരാൾ പറയുന്നു. എന്നാൽ നാക്കിന്‍റെ ഭാഗം തിരികെ തരാൻ അയാൾ വിസ്സമ്മതിച്ചുവെന്നാണ് ആരോപണം. പിന്നീട് തിരക്കിയെടുത്ത് നാക്കിന്റെ ഭാഗം തിരികെ നൽകിയെങ്കിലും അത് ഇനി തുന്നിപ്പിടിപ്പിക്കാനാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
സംഭവത്തിൽ വിചാരണ നേരിടുന്ന കെനിയൻ സ്വദേശിക്കെതിരെ ലൈംഗിക പീഡനം, നിയമവിരുദ്ധമായ മദ്യ ഉപഭോഗം, കയ്യേറ്റ ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.