ഫുൾ 'എ പ്ലസ്' കിട്ടിയില്ല; മകനെ മണ്‍വെട്ടി കൊണ്ട് അടിച്ച് അച്ഛന്‍
Last Updated:
മകനെ ആക്രമിച്ചതിന് പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം.
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് മകനെ അച്ഛന്‍ മണ്‍വെട്ടികൊണ്ട് അടിച്ചു. പരുക്കേറ്റ കുട്ടിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ ആക്രമിച്ചതിന് പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം.
കിളിമാനൂര്‍ സ്വദേശിയായ ബാബുവാണ് മകനെ മണ്‍വെട്ടികൊണ്ട് അടിച്ചത്. തിങ്കളാഴ്ച പരീക്ഷാ ഫലം പുറത്തു വന്നതിനു പിന്നാലെയായിരുന്നു സംഭവം. പരീക്ഷയില്‍ ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് മകന്‍ നേടിയത്. എന്നാല്‍ മുഴിവന്‍ വിഷയത്തിനും എ പ്ലസ് ലഭിക്കാത്തത് ബാബുവിനെ പ്രകോപിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കൈയ്യില്‍ കിട്ടിയ മണ്‍വെട്ടി കൊണ്ട് മകനെ ആക്രമിച്ചത്.
കുട്ടിയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. അയല്‍ക്കാരെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. പൊലീസുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement
Location :
First Published :
May 07, 2019 12:37 PM IST