TRENDING:

2 ലക്ഷം രൂപയ്ക്ക് പത്തൊമ്പത്കാരിയെ വാങ്ങി; പീഡിപ്പിച്ച് ഗർഭിണിയാക്കി

Last Updated:

മാതാപിതാക്കൾ കരുതിയത് മകൾ ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോയതാണെന്നായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റായ്പൂർ: മനുഷ്യക്കടത്തിന് ഇരയായി പത്തൊമ്പതുകാരിയായ പെൺകുട്ടി. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ പെൺകുട്ടിയാണ് ഇരയാക്കപ്പെട്ടത്. മമ്ത അഗർവാൾ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പെൺകുട്ടിയെ കബളിപ്പിച്ച് വിറ്റത്. രണ്ട് ലക്ഷം രൂപയ്ക്ക് പെൺകുട്ടിയെ മമ്ത വിൽക്കുകയായിരുന്നു.
advertisement

പെൺകുട്ടിയെ വാങ്ങിയ ആൾ പീഡനത്തിനിരയാക്കി ഗർഭിണിയാക്കി എന്നാണ് പരാതി. ഷെഫാലി, കേശവ് എന്നിവരുടെ സഹായത്തോടെയാണ് മമ്ത റാക്കറ്റ് നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് സംഘം ആദ്യം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവതിയോട് പ്രണയം നടിച്ച് കേശവ് പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.

മധ്യപ്രദേശിലെ റെയ്സണിൽ ജോലി നൽകാമെന്നായിരുന്നു പെൺകുട്ടിക്ക് ലഭിച്ച വാഗ്ദാനം. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും കേശവിനോടുള്ള പ്രണയത്തെ തുടർന്നും മാതാപിതാക്കളോട് പോലും വിവരം പറയാതെ പെൺകുട്ടി കേശവിനൊപ്പം മധ്യപ്രദേശിലേക്ക് പോകുകയായിരുന്നു. അതേസമയം, മാതാപിതാക്കൾ കരുതിയത് മകൾ ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോയതാണെന്നായിരുന്നു. ഇതിനാൽ പൊലീസിൽ പരാതിയും നൽകിയില്ല.

advertisement

റെയ്സണിൽ എത്തിയതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ടതായി പെൺകുട്ടി മനസ്സിലാക്കിയത്. ആദ്യം പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നായിരുന്നു കേശവ് എന്നയാളുടെ വാഗ്ദാനം. എന്നാൽ റെയ്സണിൽ എത്തിക്കഴിഞ്ഞ ശേഷമാണ് രണ്ട് ലക്ഷം രൂപ നൽകിയാണ് താൻ വാങ്ങിയതെന്ന കാര്യം കേശവ് പെൺകുട്ടിയെ അറിയിക്കുന്നത്.

You may also like:ഷർട്ട് തുന്നിയത് ശരിയായില്ല; തയ്യൽക്കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

advertisement

ഇതിനിടയിൽ നിരവധി തവണ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായി. കഴിഞ്ഞ വർഷം ഡിസംബറിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. രണ്ട് മാസത്തിന് ശേഷം കുഞ്ഞുമായി കേശവ് സ്ഥലത്തു നിന്നും മുങ്ങി.

തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തി അന്വേഷണത്തിൽ പൊലീസ് കേശവിനെ കണ്ടെത്തി. കേശവിന്റെ കൂട്ടാളി ഷെഫാലിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മമ്ത അഗർവാളിന് കൈമാറിയതായി കേശവ് സമ്മതിച്ചു. കേശവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മമ്ത അഗർവാളിനായി അന്വേഷണം ആരംഭിച്ച പൊലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.

advertisement

മറ്റൊരു സംഭവം

കഞ്ചാവിന് അടിമയായ മകനെ കൊലപ്പെടുത്തി അമ്മ. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇയാളുടെ അമ്മ സോംലതയ്ക്കായി (43) പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച് ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ സോംലത മകനുമൊത്ത് ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തെ തന്നെ മരിച്ചു. അതുകൊണ്ട് തന്നെ വീട്ടുച്ചിലവുകൾ മുഴുവന്‍ സോംലത മാത്രമായിരുന്നു വീട്ടിലെ വരുമാന മാർഗം. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഇവരുടെ മകൻ സിദ്ധാർഥ കഞ്ചാവിന് അടിമയും. ലഹരിക്കുള്ള പണത്തിനായി ഇയാൾ പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ നൽകിയ വിവരം അനുസരിച്ച് പൊലീസ് പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
2 ലക്ഷം രൂപയ്ക്ക് പത്തൊമ്പത്കാരിയെ വാങ്ങി; പീഡിപ്പിച്ച് ഗർഭിണിയാക്കി
Open in App
Home
Video
Impact Shorts
Web Stories