പ്രതിയുടെ മൂന്നാം ഭാര്യയാണ് സുമ എന്ന സ്ത്രീ എന്ന് പൊലീസ് പറയുന്നു. ഭാര്യയിൽ സംശയമുള്ള ഇയാൾ വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ ഭാര്യയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇയാളുടെ പീഡനം സഹിക്കവയ്യാതെയാണ് നേരത്തെ രണ്ടു ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചു പോയതെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പൂട്ടുകൾ ഇട്ട് പൂട്ടിയ മുറിയിലാണ് ഭാര്യയെ ഇയാൾ പാർപ്പിച്ചിരുന്നത്. മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കിയിരുന്നതായും സുമ പറഞ്ഞു.
ഭാര്യയെ വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോലും ഇയാൾ സമ്മതിച്ചിരുന്നില്ല. ഇതിനായി മുറിക്കുള്ളിൽ പ്രതി ഒരു ബക്കറ്റ് വെക്കുകയും ഇയാൾ തന്നെ അത് കൊണ്ടുപോയി വൃത്തിയാക്കുകയും ആയിരുന്നു പതിവ്. ദുരവസ്ഥ മനസ്സിലാക്കിയ സുമയുടെ ഒരു ബന്ധുവാണ് പോലീസിനെ ഈ വിവരം അറിയിക്കുന്നത്. തുടർന്ന് എഎസ്ഐ സുബാൻ, അഭിഭാഷകൻ സിദ്ധപ്പജി, സാമൂഹിക പ്രവർത്തക ജഷീല എന്നിവർ വീട്ടിലെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്താൽ ഉപദ്രവിക്കുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയതായി സുമ ആരോപിക്കുന്നു.
advertisement
ദമ്പതികൾക്ക് 2 കുട്ടികളും ഉണ്ട്. ഇവർ നിലവിൽ സുമയുടെ മാതാപിതാക്കളുടെ അടുത്താണ് .“എൻ്റെ ഭർത്താവ് എന്നെ പൂട്ടിയിട്ടു, എൻ്റെ കുട്ടികളോട് മര്യാദക്കൊന്ന് സംസാരിക്കാൻ പോലും എന്നെ അനുവദിച്ചിരുന്നില്ല . ഒരു കാരണവുമില്ലാതെ അയാൾ എന്നെ തുടരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ എല്ലാവർക്കും അയാളെ പേടിയാണ്. ഭർത്താവ് രാത്രി വൈകി വീട്ടിലെത്തുന്നതുവരെ എൻ്റെ മക്കളെ എന്നോടൊപ്പം നിൽക്കാൻ അനുവദിച്ചിരുന്നില്ല. ചെറിയ ജനലിലൂടെ ആയിരുന്നു താൻ അവർക്ക് ഭക്ഷണം നൽകിയിരുന്നത് ,” എന്നും സുമ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.