മാർച്ച് 25ന് ബെംഗളൂരുവിലെ സാമ്പിഗെഹള്ളിയിലാണ് സംഭവം. മുരളിയെ കാണാൻ യോഗീഷ് ഒരു ബൈക്ക് സർവീസ് സെന്ററിൽ എത്തിയതായിരുന്നു. മുരളി സർവീസ് സെന്ററിലാണ് ജോലി ചെയ്യുന്നത്. യോഗീഷ് തന്റെ മോട്ടോർ ബൈക്ക് സർവീസ് സെന്ററിൽ കഴുകാൻ നൽകി. ഇതിനുശേഷം അയാളും മുരളിയും വാഹനങ്ങൾ ഉണക്കാനുള്ള ശക്തമായ ഇലക്ട്രിക് ബ്ലോ ഡ്രയർ ഉപയോഗിച്ച് കളിക്കാൻ തുടങ്ങി. ഇതിനിടെ, മുരളി ആദ്യം യോഗീഷിന്റ മുഖത്തും പുറകിലും ബ്ലോ ഡ്രയറിന്റെ നോസൽ കുത്തിയിറക്കി.
മലദ്വാരത്തിലേക്ക് നോസിൽ കയറ്റി ശക്തമായി കാറ്റടിച്ചതോടെ യോഗേഷിന്റെ ഉദരഭാഗം വികസിക്കുകയും വൻകുടൽ പൊട്ടുകയുമായിരുന്നു. യോഗീഷിന്റെ അവസ്ഥ മോശമാണെന്ന് തിരിച്ചറിഞ്ഞ മുരളി ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ബ്ലോ ഡ്രയറിൽ നിന്നുള്ള ഉയർന്ന മർദ്ദം കാരണം യോഗീഷിന്റെ കുടലിനും ആന്തരികാവയവങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി.
advertisement
യോഗീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയപുര സ്വദേശിയായ യോഗീഷ് ബെംഗളൂരുവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു. മുത്തശ്ശിയോടൊപ്പമായിരുന്നു താമസം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ) പ്രകാരം സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മുരളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർ നടപടികൾക്കായി യോഗീഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
Summary: A Bengaluru man died of colon burst after his friend put the nozzle of an electric blow-dryer for vehicles into his rectum and inflated it for fun, police said.