TRENDING:

കാമുകിയെ പഠിപ്പിച്ച്‌ സര്‍ക്കാര്‍ അധ്യാപികയാക്കിയപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി

Last Updated:

സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജോലി ലഭിച്ചതിന് പിന്നാലെ കാമുകി തന്നെ ഉപേക്ഷിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെ കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ്(24) ആണ് മരിച്ചത്. സ്വന്തം ജോലി പോലും ഉപേക്ഷിച്ച് ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജോലി ലഭിച്ചതിന് പിന്നാലെ കാമുകി തന്നെ ഉപേക്ഷിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ചതുര്‍ഭുജിന്റെ കുടുംബം ആരോപിച്ചു. ഇരുവരും 14 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ജോലി ലഭിച്ചതിന് ശേഷം കാമുകി ചതുര്‍ഭുജില്‍ നിന്ന് അകലുകയും ഏറെക്കാലമായി ചര്‍ച്ചയിലുണ്ടായിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാമുകി അറിയിച്ചതിനെ തുടര്‍ന്നാണ് ചതുര്‍ഭുജ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ചതുര്‍ഭുജിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മധുബന്‍ കമ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട്ട് കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിനെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

advertisement

"15 വര്‍ഷമായി അവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, ജോലി ലഭിച്ചതിന് ശേഷം അവള്‍ അവനെ വേണ്ടെന്ന് പറഞ്ഞു. എന്റെ മകന് നീതി വേണം," ചതുര്‍ഭുജിന്റെ അമ്മ പറഞ്ഞു.

ചതുര്‍ഭുജും കാമുകിയും വിവാഹിതരാകാന്‍ തീരുമാനിച്ചതായും ഡിസംബറില്‍ വിവാഹനിശ്ചയം നടത്തനാണ് പദ്ധതിയിട്ടിരുന്നതെന്നും പിതാവ് രമരാകാന്ത ദാസ് പറഞ്ഞു.

അടുത്തിടെ ഇരുവര്‍ക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടായതായും ഇതിന് പിന്നാലെ കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഇത് തന്റെ മകനെ തകര്‍ത്തു കളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. കാമുകിയും അവരുടെ കുടുംബവും മകനെ മാനസികമായി പീഡിപ്പിച്ചുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

advertisement

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചതുര്‍ഭുജിന് നീതി ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഞായറാഴ്ച മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിയെ പഠിപ്പിച്ച്‌ സര്‍ക്കാര്‍ അധ്യാപികയാക്കിയപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories