TRENDING:

കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ

Last Updated:

മൃതദേഹം കവറുകൾ കൊണ്ട് മറച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇൻഫോപാർക്കിലെ ഓക് സോണിയ ഫ്ലാറ്റിലെ 16 നിലയിലാണ് സംഭവം . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
advertisement

മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു. മൂന്നു പേര് കഴിഞ്ഞ ദിവസം ടൂർ പോയി തിരിച്ച് വന്നു ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. അവർ പുറത്ത് പോയി വെറൊരു മുറിയിൽ താമസിച്ച് തിരിച്ച് പിറ്റേന്ന് വന്നു ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ഡ്യൂപ്ലീക്കേറ്റ് താക്കോൽ വച്ച് റൂം തുറന്നു. ഹാളിൽ രക്തം കണ്ട സുഹൃത്തുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവം നടക്കുന്ന സമയം രണ്ട് പേരാണ് ഫ്ലാറ്റിലെ റൂമിൽ ഉണ്ടായിരുന്നത്.

advertisement

ഒപ്പം ഉണ്ടായിരുന്നയാളെ കാണാനില്ല. കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ് കാണാതായത്. ഇയാളുടെ ഫോൺ സ്വിച്ച് ഡ് ഓഫാണ്. നെഞ്ചിലും മറ്റും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കവറുകൾ കൊണ്ട് മറച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. ബാൽക്കണിയിലെ പൈപ്പിന്റെ ഡെക്റ്റിൽ ചാരി നിർത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

മുറിയിലെ രക്തക്കറ കഴുകി കളഞ്ഞിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. മുറിയിൽ ഉണ്ടായിരുന്നവരുടെ ഫോണുകൾ മിസ്സിംഗ് ആണ്. യുവാക്കൾ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്. മുറിയിലുണ്ടായിരുന്ന മറ്റു രണ്ടു പേരും പോലീസ് കസ്റ്റഡിയിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories