TRENDING:

ഭാര്യയെ വീഡിയോ കോൾ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞു; യുവാവ് ജീവനൊടുക്കിയ നിലയിൽ

Last Updated:

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഭാര്യയെ വീഡിയോ കോൾ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്സണ്‍ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ജയ്സന്‍റെ അമ്മ ഡയറ്റില്‍ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.
advertisement

മരിക്കാൻ പോകുകയാണെന്ന് ഇയാള്‍ വീഡിയോ കോൾ വിളിച്ച് ഭാര്യയോട് പറഞ്ഞു. തുടർന്ന് ഭാര്യ വിവരം ജെയ്സനൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാള്‍ ജയ്സണെ പലതവണ തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാള്‍ തൊടുപുഴ എസ്‌ ഐ ബൈജു പി. ബാബുവിനെ വിളിച്ച്‌ സഹായം തേടി.

ഉടൻ തന്നെ പോലീസ് സംഘവും ഫയര്‍ഫോഴ്സും ക്വാര്‍ട്ടേഴ്സില്‍ എത്തി. എന്നാൽ അപ്പോഴേക്കും ജയ്സണ്‍ കഴുത്തിൽ കുരുക്ക് മുറുകിയ നിലയിലായിരുന്നു. കെട്ടഴിച്ച്‌ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ വീഡിയോ കോൾ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞു; യുവാവ് ജീവനൊടുക്കിയ നിലയിൽ
Open in App
Home
Video
Impact Shorts
Web Stories