ഗൾഫിലിരുന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രതി പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ പെൺകുട്ടിക്ക് വന്ന ചില വിവാഹാലോചനകൾ പ്രതി ദുബായിലിരുന്ന് മുടക്കാൻ ശ്രമിച്ചതായും പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Murder Case Trial | വീട്ടമ്മയെ കുത്തിക്കൊന്ന ശേഷം മാറിടം മുറിച്ചെടുത്തു; ക്രൂരമായ കൊലക്കേസിൽ വിചാരണ തുടങ്ങി
advertisement
നാലു വർഷം മുമ്പ് നടന്ന പ്രമാദമായ അടിമാലി സെലീന കൊലക്കേസിൽ വിചാരണ തുടങ്ങി. സെലീന(41) എന്ന വീട്ടമ്മയെ കുത്തിക്കൊന്ന ശേഷം മാറിടം മുറിച്ചു മാറ്റിയ കേസിലാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പി എസ് ശശികുമാറിന്‍റെ ബെഞ്ചിൽ വിചാരണ ആരംഭിക്കുന്നത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷ്(36) ആണ് പ്രതി. ഗിരോഷും സെലീനയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2017 ഒക്ടോബർ പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെലീനയുടെ വീട്ടിലെത്തിയ പ്രതി തരാനുള്ള പണം തിരികെ ചോദിക്കുകയും തർക്കത്തിനൊടുവിൽ കുത്തികൊല്ലുകയുമായിരുന്നു. സെലീനയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി, വീട്ടമ്മയുടെ മാറിടം മുറിച്ചെടുത്ത് സഞ്ചിയിലാക്കി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് വീട്ടിലെത്തിയത് ഗിരോഷ് ആണെന്ന് പൊലീസ് കണ്ടെത്തിയത്.
ഗിരോഷിന് സെലീനയിൽ വൈരാഗ്യമുണ്ടാകാൻ നിരവധി കാരണങ്ങളുണ്ടെന്ന് കേസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അടിമാലിയിൽ ഓർക്കിഡ് കോപ്പി റാന്‍റം സിസ്റ്റം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഗിരോഷ്. ഈ കടയിൽ ജോലിക്കുനിന്ന് യുവതിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് അഭിഭാഷകയും ഫാമിലി കൌൺസിലറുമാണെന്ന് പരിചയപ്പെടുത്തി സെലീന രംഗപ്രവേശം ചെയ്യുന്നത്. കടയിൽ നിൽക്കുന്ന യുവതി ഗർഭിണിയാണെന്നും, പൊലീസിൽ കേസ് നൽകാതിരിക്കാൻ ആ യുവതിയെ വിവാഹം കഴിക്കണമെന്നും സെലീന, ഗിരോഷിനോട് ആവശ്യപ്പെട്ടു. സമ്മർദ്ദത്തിനൊടുവിൽ ഗിരോഷ് വിവാഹത്തിന് വഴങ്ങി. ഇതുകൂടാതെ ഗിരോഷിനെ ഭീഷണിപ്പെടുത്തി പലതവണയായി സെലീന 1,08000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.
Also Read- വിവാഹശേഷം ആംബുലന്‍സില്‍ സൈറനും പാട്ടും വെച്ച് നവദമ്പതികളുടെ ആഘോഷയാത്ര; വണ്ടി കസ്റ്റഡിയിലെടുത്തു
അതിനുശേഷം പണം തിരികെ നൽകാതെ വന്നതോടെ, സെലീനയുടെയും ഭർത്താവിന്‍റെയും പേരിലുള്ള പഴയ കാർ ഗിരോഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. എന്നാൽ തുടർന്ന് ഗിരോഷിന്‍റെ അമ്മയെയും സുഹൃത്തിനെയും ജാമ്യം നിർത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് സെലീന രണ്ടു ലക്ഷം രൂപ വായ്പ എടുത്തു. ഇത് തിരിച്ചടക്കേണ്ട തീയതി കഴിഞ്ഞിട്ടും പണം അടക്കാൻ സെലീന തയ്യാറായില്ല. തുടർന്ന് കാർ ജപ്തി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ധനകാര്യസ്ഥാപനം ആരംഭിച്ചു. ഇതോടെയാണ് സെലീനയെ വകവരുത്താൻ ഗിരോഷ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് 2017 ഒക്ടോബർ പത്തിന് പകൽ ഗിരോഷ് സെലീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.
മീൻകച്ചവടക്കാരനായ സെലീനയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സെലീനയെ കൊന്ന ശേഷം വീട്ടിലെത്തിയ ഗിരോഷിനെ വൈകാതെ തന്നെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ പിൻബലത്തിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. അടിമാലി സി ഐ പി.കെ സാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സെലീന കൊലക്കേസിൽ 59 സാക്ഷികളുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി സുനിൽദത്താണ് ഹാജരായത്.