ഗർഭിണിയായ അനിതയെ കായലിൽ തള്ളിയിട്ട പ്രബീഷും ഇയാളുടെ അടുത്ത സുഹൃത്ത് കൈനകരി സ്വദേശിനി രജനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിവാഹിതനായ പ്രബീഷ് വിവാഹിതകളായ അനിതയും, രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ഗർഭം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയത്.
ആലപ്പുഴയിൽ വന്നിറങ്ങിയ അനിതയെ രജനി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് പ്രബീഷ് അനിതയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെ ബോധരഹിതയായി. അനിത മരിച്ചുവെന്ന് കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈതയാറ്റിൽ ഉപേക്ഷിച്ചു.
advertisement
2021 ജൂലൈ പത്താം തീയതി ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മയക്കുമരുന്നു കേസിൽ ഒഡീഷയിലെ ജയിലിൽ കഴിയുന്ന രജനിയെ വിധി പറയാനായി നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
Summary: The first accused in the case of murdering a pregnant girlfriend and dumping her body in the backwaters, along with another lover, has been sentenced to death. Prabeesh, a native of Nilambur in Malappuram, was awarded three death sentences by the Alappuzha Additional District Sessions Court. The incident that led to the case occurred on July 9, 2021, in Kainakary, Alappuzha.
