ഡല്‍ഹിയില്‍ കൂലിത്തൊഴിലാളിയായ മുഹമ്മദ് സഫര്‍ അയല്‍ക്കാരിയായ 40 കാരിയുമായി മൂന്നു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. കുട്ടികളില്ലാത്തതിനാല്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണമെന്ന് കാമുകി ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
മുഹമ്മദ് സഫറിന്റെ മകള്‍ക്ക് നാല് മക്കളാണുള്ളത്. നാലാമത്തെ കുഞ്ഞ് ജനച്ചതിന് പിന്നാലെ കുട്ടികളില്‍ ഒരാളെ തനിക്ക് തരുമോയെന്ന് മകളോട് സഫര്‍ ചോദിച്ചിരുന്നു. എന്നാല്‍ മകളും മരുമകനും സഫറിന്റെ ആവശ്യം നിരാകരിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ പ്രതി തീരുമാനിച്ചത്.
advertisement
ഏപ്രില്‍ 20-ന് രാത്രി മരുമകന്റെ വീട്ടിലെത്തിയ പ്രതി എല്ലാവരും ഉറങ്ങുന്നതിനിടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയയായിരുന്നു. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞതോടെ പ്രതിയുടെ മരുമകനായ കാസിം അഹമ്മദ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മുഹമ്മദ് സഫര്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിട്ടിയ കാമുകിയും ഇവരുടെ ഭര്‍ത്താവും സ്വദേശമായ ബിഹാറിലേക്ക് കടന്നിരുന്നു. രണ്ട് പോലീസ് സംഘങ്ങള്‍ ബിഹാറിലെത്തിയാണ് ഇവരെ പിടികൂടി കുഞ്ഞിനെ തിരികെയെത്തിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.