തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പട്ടാപ്പകല്‍ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ മാരായമുട്ടം സ്വദേശിയായ ഷാജിയെയാണ് പിടികൂടിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്നാണ് പ്രതി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇതിനിടയില്‍ മകള്‍ ഓടിയെത്തി തടഞ്ഞെങ്കിലും ഗര്‍ഭിണിയായ ഇവരെ പ്രതി മര്‍ദ്ദിച്ച് തറയില്‍ തള്ളിയിടുകയായിരുന്നു. വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന നാട്ടുകാര്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Rape Attempt | പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു; നില ഗുരുതരം
പീഡനശ്രമം (Rape Attempt) ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയിൽ നിന്ന് ചവിട്ടി തള്ളിയിട്ടു. യുപി (Uttar Pradesh) സ്വദേശിനിയായ 24-കാരിയായ യുവതിയെയാണ് ഖജ്രാവോ-മഹോബ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിൽ നിന്നും തള്ളിയിട്ടത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഛത്തർപുരിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. യുപി സ്വദേശിനിയായ യുവതി ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിക്കാനായി ഛത്തർപുരിലെ ഖജ്രാവോയിൽ എത്തിയതായിരുന്നു. ദർശനം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് ഖജ്രാവോ-മഹോബ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. ഖജ്രാവോയിൽ നിന്നും വൈകീട്ട് 5.15-ന് തിരിച്ച ട്രെയിനിലെ ജനറൽ കമ്പാർട്മെന്റിലായിരുന്നു യുവതി കയറിയത്. യാത്രയ്ക്കിടെ ട്രെയിനിൽ കമ്പാർട്മെന്റിലുണ്ടായിരുന്ന ആൾ പീഡിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് തീവണ്ടിയിൽ നിന്ന് തള്ളിയിടുകയുമായിരുന്നെന്നാണ് യുവതി നൽകിയ മൊഴി.
യുവതി മാത്രമായിരുന്ന കമ്പാർട്മെന്റിൽ കയറിയ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റിൽ നിന്ന് എഴുന്നേറ്റ് അടുത്ത കമ്പാർട്മെന്റിലേക്ക് ഓടുകയുമായിരുന്നു. ഈ കമ്പാർട്മെന്റിലും യാത്രക്കാരില്ലെന്ന് കണ്ടതോടെ പ്രതി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. പ്രതിയുടെ അക്രമത്തെ യുവതി പ്രതിരോധിച്ചു. ഇതിൽ പരിക്കേറ്റതോടെ അക്രമാസക്തനായ പ്രതി യുവതിയെ ചവിട്ടുകയും മുഖത്തടിക്കുകയും പിന്നാലെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു.
Also read-
POCSO | വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്സോ കേസില്‍ വൈദികന് 18 വര്‍ഷം തടവ്
റെയിൽവേ ജീവനക്കാരാണ് പാളത്തിന് സമീപം പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. ഇവരാണ് പോലീസിൽ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തത്.
അതേസമയം, സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചതായും ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും ജബൽപൂർ റെയിൽവേ പോലീസ് എസ്പി വിനായക് വർമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.