കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തെരക്കി ഷാജിയും അകത്തേക്ക് ചെന്നു. ഒരു മിനുട്ടിനുള്ളില്‍ മടങ്ങി വരാമെന്ന് കരുതി സ്‌കൂട്ടറില്‍ തന്നെ ഹെല്‍മറ്റും താക്കോലുമിട്ടിരുന്നു. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് ഷാജി സ്‌കൂട്ടര്‍ മോഷണം പോയ വിവരം അറിഞ്ഞത്. പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.
Location :
Thiruvalla,Pathanamthitta,Kerala
First Published :
Apr 10, 2023 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂട്ടറിൽ നിന്നും താക്കോലെടുക്കാൻ നിങ്ങളും മറക്കാറുണ്ടോ ? തിരുവല്ല സ്വദേശിക്ക് നഷ്ടമായത് സ്കൂട്ടർ മാത്രമല്ല 1.70 ലക്ഷം രൂപയും
