മനോജിനെ കൊല്ലാനുപയോഗിച്ച വിറകുകഷണവും സംഭവസ്ഥലത്ത് നിന്ന് പോലീസിന് കണ്ടെടുത്തു. അന്നേദിവസം തന്റെ അനന്തരവനായ 'അഭി' എന്ന് വിളിക്കുന്ന ധരം താക്കൂറിനോടൊപ്പം മനോജിനെ കണ്ടവരുണ്ടെന്ന് പോലീസ് പറയുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ധരം താക്കൂർ കുറ്റസമ്മതം നടത്തി.താനാണ് തന്റെ അമ്മാവനെ കൊന്നതെന്നും ഇരുവരും മദ്യപിച്ച ശേഷം തങ്ങള്‍ ചെലവാക്കിയ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപതകത്തിൽ കലാശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
340 രൂപയ്ക്ക് മദ്യവും 60 രൂപയ്ക്ക് കോഴിയിറച്ചിയും ഇരുവരും വാങ്ങിയിരുന്നു. ശേഷം ഗ്രാമത്തിലെ പാടത്തിനടുത്ത് ഇരുന്ന് മദ്യപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മദ്യവും ചിക്കനും വാങ്ങാന്‍ കുറച്ചുപണം മാത്രമാണ് നല്‍കിയതെന്ന് പറഞ്ഞ് മനോജ് ധരമിനെ ശകാരിക്കാന്‍ തുടങ്ങിയത്. തര്‍ക്കം മുറുകിയതോടെ ചിക്കന്‍ പാകം ചെയ്യാനായി കൊണ്ടുവന്ന വിറക് കഷണം കൊണ്ട് മനോജ് ധരമിനെ മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ ക്ഷുഭിതനായ ധരം മനോജിനെ ക്രൂരമായി മര്‍ദിച്ചു. ഇതാണ് മനോജിന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പോലീസ് രജിസ്റ്റർ ചെയ്ത ശേഷം ധരം താക്കൂറിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(1) അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
advertisement
