തിരുവണ്ണാമല കാഞ്ചി മേട്ടൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കര്‍ഷകത്തൊഴിലാളിയായ പളനിസാമി(45)യാണു ഭാര്യ ഭാര്യ വള്ളി (37), മക്കളായ തൃഷ (15), മോനിഷ (14), ശിവശക്തി (6), മകൻ ധനുഷ് (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മറ്റൊരു മകൾ ഭൂമിക ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറങ്ങികിടക്കുന്ന കുട്ടികളടക്കമുള്ളവരെ കഴുത്തുവെട്ടിയാണു കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണു കൂട്ടക്കൊലപാതകവും ആത്മഹത്യയും നടന്നത്.
advertisement
പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. മദ്യപിച്ചെത്തിയ പളനിസാമി ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയയെും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു. കരച്ചില്‍കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 5 പേര്‍ മരിച്ചിരുന്നു.
അസ്വഭാവിക മരണത്തിനു കേസെടുത്ത തിരുവണ്ണാമല പൊലീസ് അന്വേഷണം തുടങ്ങി.